ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മിനിറ്റുകള്‍ കൊണ്ട് കടല പൊതിഞ്ഞു സോഷ്യല്‍ മീഡിയ; നോട്ടുകള്‍ പിന്‍വലിച്ചത് ട്രോളര്‍മാര്‍ ആഘോഷമാക്കി

single-img
9 November 2016

 

note-trole

ഒരു രാത്രികൊണ്ട് രാജ്യത്തെ ഒന്നിച്ചു സ്തംഭിപ്പിച്ച തീരുമാനം ആയിരുന്നു പ്രധാനമന്ത്രി ഇന്നലെ എടുത്തത്. മണിക്കൂറുകള്‍ കൊണ്ട് ലോകത്ത് ഏറ്റവും വിലയുള്ള വസ്തുവിനെ കടല പൊതിയുന്ന പേപ്പറാക്കി മാറ്റി കൊണ്ടു സോഷ്യല്‍ മീഡിയയും രംഗത്തെത്തി. 1000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ട്രോളര്‍മാര്‍ ശരിക്കും ആഘോഷമാക്കി. നിരവധി ആശയങ്ങളാണ് ഒറ്റ രാത്രി കൊണ്ട് വൈറലായത്.

1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ വാര്‍ത്ത കാട്ടുതീ പോലെയാണ് പരന്നത്. ജോലി കഴിഞ്ഞു മടങ്ങിയവരും വീടുകളില്‍ തിരിച്ചെത്തിയവരുമെല്ലാം എ.ടി.എം കൗണ്ടറുകളിലേക്ക് പാഞ്ഞു.

note-trole1

8.30 മുതല്‍ സോഷ്യല്‍ മീഡിയ വാര്‍ത്തയെ കാറ്റില്‍ അഴിച്ചു വിട്ടു. ഒരാള്‍ തന്നെ നിരവധി പോസ്റ്റുകള്‍ ഇടുകയും അത് ഏറ്റു പിടിച്ചു കൊണ്ടുള്ള ട്രോള്‍ മഴയായിരുന്നു ഇന്നലെ രാത്രി. വാട്ട്സ് ആപ്പുകളില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളെ കടല പൊതിഞ്ഞും ആടിന് തീറ്റ കൊടുക്കുന്നതായും വിമാനങ്ങളും തോണികളുണ്ടാക്കിയും ആദാരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായിട്ടുമൊക്കേയാണ് എത്തിയത്. മാത്രമല്ല ഇനി താനാണ് മൂല്യമേറിയ നോട്ട് എന്നറിഞ്ഞ് അന്തം വിട്ടിരിക്കുന്ന നൂറു രൂപയും എല്ലാം മിനിറ്റുകള്‍ കൊണ്ട് അരങ്ങ് തകര്‍ത്തു.

note-trole2

കടം വാങ്ങിയ കാശ് ഇനി തിരിച്ചു കൊടുക്കേണ്ടതുണ്ടോയെന്നാണ് ചിലരുടെ സംശയം. വിവരമറിഞ്ഞ് മാണി സാറിനെ വിളിക്കുന്ന ബാബുവിനെയും ട്രോളര്‍മാര്‍ സൃഷ്ടിച്ചു. കോമഡിയുടെ പൂരപ്പറമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പുലിമുരുഗനിലൂടെ നൂറ് കോടി കളക്ഷന്‍ നേടിയ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തെയും ട്രോളര്‍മാര്‍ വെറുതെവിട്ടില്ല.

കൈയില്‍ കാശില്ലാത്തതിനാല്‍ ഏറ്റവുമതികം അഭിമാനിക്കുന്ന നിമിഷം ഇതാണെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്. ചിലര്‍ ഈ തീരുമാനത്തെ നൂറു ശതമാനം അംഗീകരികൊണ്ട് മോദിയെടുത്ത നല്ല തീരുമാനം ഇതായിരുന്നു എന്ന് പറയുമ്പോള്‍ അതിനെ എതിര്‍ത്തു കൊണ്ടു ഒരു കൂട്ടവും രംഗത്ത് തന്നെയുണ്ടായിരുന്നു.

note-trole3

note-trole4 note-trole5