പോലീസ് വിലക്ക് ലംഘിച്ചു: ആംആദ്മി എംഎല്‍എ അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് പൂജയ്ക്കെതിരെ പ്രതിഷേധം നടത്തിയതിന്
പോലീസ് വിലക്ക് ലംഘിച്ച കുറ്റത്തിന് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എയായ റിതുരാജ് ഗോവിന്ദ് അറസ്റ്റിലായി. ഡല്‍ഹിയില്‍ നഗരത്തിന് പുറത്തുള്ള കരാരി മേഖലയില്‍ ഛത്ത് പൂജയ്ക്കിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിതാരി ഗ്രാമത്തിലെ കുളത്തിന് സമീപം പൂജ നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് റിതുരാജും പാര്‍ട്ടി അനുഭാവികളും കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധം നടത്തുകയായിരുന്നു. പൂജയ്ക്കുള്ള അനുമതി ആദ്യം നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ എംഎല്‍എയെ അറസ്റ്റ് ചെയ്ത ശേഷമാണ് അനുമതി പിന്‍വലിച്ചത്. ഇന്നാണ് റിതുരാജിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ അത്യുജ്വല ജയത്തിന് ശേഷം ഇരുപതിലേറെ ആംആദ്മി എംഎല്‍എമാരാണ് അറസ്റ്റിലായിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയാണ് തന്റെ പാര്‍ട്ടിയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്ര് കെജ്രിവാള് ആരോപിച്ചു.