മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കും;സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം മണി.
തൊടുപുഴ ∙ സിപിഐ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനെയും വി.എസ്.സുനിൽകുമാറിനെയും രൂക്ഷമായി വിമർശിച്ച് ഗവ. ചീഫ് വിപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എം.എം. മണി എംഎൽഎ. മണ്ടത്തരങ്ങൾ കാട്ടുന്ന മന്ത്രിമാർ സർക്കാരിനു കുഴപ്പം ചെയ്യുമെന്ന് മണി പറഞ്ഞു. രാജാക്കാട്ട് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിലായിരുന്നു മണിയുടെ വിമർശനം.
സിപിഐ(എം)-സിപിഐ കലഹത്തിന് വഴിവെക്കുന്നതാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഉടുമ്പന്‍ചോല എംഎല്‍എയുടെ വിമര്‍ശനങ്ങള്‍.
സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരാണു ഭരിക്കുന്നത്. ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ചു റവന്യൂ മന്ത്രി വിവരക്കേടു പറയുകയാണ്. കാസർകോട്ടെ കാര്യങ്ങളല്ലാതെ വേറൊന്നും റവന്യു മന്ത്രിക്കറിയില്ല. ഇനിയെല്ലാം നമുക്കു ശരിയാക്കിയെടുക്കണം. കൃഷി മേഖലയിലും ഗുരുതര പ്രശ്നങ്ങളുണ്ട്. ഇതിനെ ഫലപ്രദമായി നേരിടണം. കൃഷിക്കാരെ ഫലപ്രദമായി അണിനിരത്തണംമെന്നും മണി പറഞ്ഞു