ദുരാചാരങ്ങള്‍ പഴങ്കഥകളാവട്ടെ.. ദീപാവലി ആഘോഷിച്ച് ചരിത്രം തീര്‍ത്ത് വിധവകള്‍

single-img
28 October 2016

widows-vrindawan-reuters-875
ആചാരങ്ങളും സാമൂഹ്യ ഭ്രഷ്ടും ലംഘിച്ചുകൊണ്ട് ദീപാവലി ആഘോഷിച്ച് പുതു ചരിത്രം തീര്‍ത്ത് വിധവകള്‍. ഇതാദ്യമായാണ് ദീപാവലിയുടെ ഭാഗമായി ആയിരക്കണക്കിനു വിധവകള്‍ നൂറ്റാണ്ടുകളായി പഴക്കമുള്ള വൃന്ദാവനിലെ ഗോപിനാഥ് ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച രാത്രിയില്‍ ഒത്തുകൂടുന്നത്. അറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവും സുലഭ് പ്രസ്ഥാനത്തിന്റെ മാര്‍ഗ നിര്‍ദ്ദേശിയും കൂടിയായ ഡോ. ബിന്ദേശ്വര്‍ പതക്കാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിനു തുടക്കമിട്ടത്. വൃന്ദാവനിലെ വിവിധ ആശ്രമങ്ങളിലായി താമസിക്കുന്ന സ്ത്രീകള്‍ നാലു ദിവസത്തോളമാണ് ഗോപിനാഥ് ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചത്.

മെഴുകുതിരിയും മണ്‍പാത്ര ദീപങ്ങളും കൈയ്യിലേന്തിയാണ് ആയിരക്കണക്കിനു വിധവകള്‍ 400 വര്‍ഷത്തോളം പഴക്കമുള്ള രാധാകൃഷ്ണ ക്ഷേത്രത്തില്‍ ഒത്തു ചേര്‍ന്നത്. വൃന്ദാവനിലെ പുണ്യ സ്ഥലത്ത് താമസിക്കുന്ന വൃദ്ധരായ വിധവകളെ കൂടി കൂട്ടിക്കൊണ്ടാണു വാരണാസിയിലെ വിധവകള്‍ ദീപാവലി ആഘോഷിച്ചത്. ആശ്രമം ശുദ്ധീകരിച്ച ശേഷം യമുനാ നദിയുടെ തീരത്തുകൂടി മണ്‍പാത്ര വിളക്കേന്തി ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു.

വിധവകളായ ഈ സ്ത്രീകള്‍ക്ക് അവരുടെ ജീവിതസായന്തനത്തില്‍ അല്പം സന്തോഷം പകരുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ഡോ. ബിന്ദേശ്വര്‍ പതക് പറഞ്ഞു. പശ്ചിമബംഗാളിലും ഡല്‍ഹിയിലും ദസ്ഹറ സമയത്ത് സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം ഹോളി ആഘോഷങ്ങളും സുലഭ് പ്രസ്ഥാനം വിധവകള്‍ക്കായി സംഘടിപ്പിക്കാറുണ്ട്. അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ ചികിത്സാ സഹായങ്ങളും തൊഴില്‍ പരീശീലനങ്ങളും നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.