മാമുക്കോയ കയ്യേറി നിര്‍മ്മിച്ച വഴി അധികൃതര്‍ പൊളിച്ചടുക്കി; ശുദ്ധ തെമ്മാടിത്തരമെന്ന് നടന്‍

single-img
27 October 2016

mamukoya_1342189f

കോഴിക്കോട്: നടന്‍ മാമുക്കോയയുടെ വീട്ടിലേയ്ക്കുള്ള വഴി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. ഭൂമി കയ്യേറ്റം ആരോപിച്ചാണ് നടപടി. രാവിലെ പതിനൊന്നു മണിയോടെ എത്തിയ നഗരസഭാ അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് സമീപത്തെ വഴികളും കെട്ടികങ്ങളും പൊളിച്ചു നീക്കിയത്. ഇവിടുത്തെ വഴിയ്ക്ക് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭയുടെ നടപടി.

നിയമാനുസൃതമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. മാമുക്കോയയുടെ വീട് ഉള്‍പ്പെടുന്ന റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നും ഭൂമി കയ്യേറിയാണ് മാമുക്കോയയുടെ വീട്ടിലേയ്ക്ക് വഴി നിര്‍മ്മിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍, കയ്യേറ്റം നടത്തിയിട്ടില്ലെന്നും ഒരു നോട്ടീസ് പോലും നല്‍കാതെയാണ് നടപടിയെന്നും മാമുക്കോയ ആരോപിച്ചു. ശുദ്ധ തെമ്മാടിത്തമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നുമാണ് മാമുക്കോയ പറഞ്ഞത്.