വ്യത്യസ്തത ഒരുക്കി ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് ‘കാബില്‍’ ന്റെ ട്രയിലര്‍ പുറത്തിറങ്ങി
26 October 2016
ഹൃതിക് റോഷന് നായകനായി എത്തുന്ന സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൃതിക്കും യാമി ഗൗതവും നായിക നായകന്മാരാവുന്ന ചിത്രത്തില്‍ ഇരുവരും അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്നതായാണ് വാര്‍ത്തകള്‍.
കളിചിരികളുടെ ലോകത്തു നിന്നും പെട്ടെന്നൊരു ദിവസം ദുരന്തത്തിലേക്കു വഴുതി വീണ മനുഷ്യന്റെ കഥ പറയുന്ന ആക്ഷന്‍ ചിത്രത്തില്‍ പ്രണയത്തിന് വലിയൊരു പ്രധാന്യം നല്‍കിയിരിക്കുകയാണ്.
കാബിലിന്റെ ഒഫീഷ്യല്‍ ട്രെയിലറാണ് ഇന്ന് പുറത്തിറങ്ങിയത്. ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഹൃതിക്കിന്റെ അച്ഛന് രാകേഷ് റോഷനാണ് നിര്‍മ്മാണം. സംഗീതം രാജേഷ് റോഷന്. റോണിത് റോയി, റോഹിത് റോയി, നരേന്ദ്ര ജാ, ഗരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗഷല്‍ ആണ്. ചിത്രം 2017 ജനുവരി 26ന് തിയേറ്ററുകളിലെത്തും.
https://www.youtube.com/watch?v=LV98116p-pQ