അമ്മാ….നീങ്ക കണ്‍കണ്ട ദൈവം;ജലലളിതയുടെ തിരിച്ചുവരവിനായ് നടത്തിയ യാഗത്തിനു ചിലവ് 35 ലക്ഷം

single-img
26 October 2016

jayalalitha-yaga

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ പൂര്‍ണമായ തിരിച്ചുവരവിന് നടത്തിയ യാഗത്തില്‍ പങ്കെടുത്തത് മൂവായിരത്തില്‍ അധികം എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍.ജയലളിതയ്ക്ക് വേണ്ടി 108 മൃത്യുജ്ഞയ യാഗം സംഘടിപ്പിച്ചത് ജയലളിതയുടെ വിശ്വസ്തന്‍ കൂടിയായ നിയമസഭാംഗം ആര്‍. വെട്രിവേലാണ്. ഈമാസം തന്നെ ഇത് പതിനഞ്ചാം തവണയാണ് യാഗം നടത്തുന്നത്. 35 ലക്ഷത്തോളം രൂപയാണ് അദ്ദേഹം യാഗത്തിന് വേണ്ടി ചെലവിട്ടത്. മറ്റെന്തിനെകാളും അമ്മയെ ആരാധിക്കുന്നു. പൂര്‍ണമായും അസുഖം ഭേദമായി അവര്‍ തിരിച്ചുവരണം എന്നാണ് വെട്രിവേല്‍ പറയുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് പനിയും നിര്‍ജ്ജലീകരണവും മൂലം ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യാഗത്തിനായി വലിയ പാത്രങ്ങളില്‍ നിറയെ നെയ്യ്, പഴങ്ങള്‍, പുഷ്പങ്ങള്‍, വിറക് എന്നിവ ഒരുക്കിയിരുന്നു. പുരോഹിതന്മാര്‍ക്ക് ചുറ്റും ആയിരത്തോളം പാത്രങ്ങളില്‍ ധാന്യങ്ങളും സുഗന്ധവ്യജ്ഞനങ്ങളും നിരത്തിയിരുന്നു. പ്രാര്‍ത്ഥനയ്ക്കായി എത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവര്‍ക്കായി സാരികള്‍ സമ്മാനമായി നല്‍കുകയും ചെയ്തു.200 ല്‍ അധികം പുരോഹിതന്‍മാര്‍ യാഗത്തില്‍ പങ്കെടുത്തിരുന്നു.

ഇത് അമ്മയ്ക്ക് പുനര്‍ജന്മം പോലെയാണ്. അടുത്ത തവണയും അമ്മ തന്നെ മുഖ്യമന്ത്രിയാവും. ദൈവം ഞങ്ങളെ കൈവിടില്ല. അതേസമയം തങ്ങള്‍ ഒരുപാട് വിശ്വാസത്തോടെയാണ് യാഗത്തിനായി എത്തിയതെന്നാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ പറയുന്നത്.അമ്മക്കായ് തമിഴ് നാട്ടിലും കേരളത്തിലും എല്ലാം പ്രാര്‍ത്ഥനയും പൂജയുമായി കഴിയുകയാണ് ആരാധകര്‍.