അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ;ആറ് പാക് റെയ്ഞ്ചര്‍ പോസ്റ്റുകള്‍ ബിഎസ്എഫ് തകര്‍ത്തു,മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

single-img
26 October 2016

pakistan-ceasefire-violation-indian-army

കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത ഏറ്റുമുട്ടല്‍.പാക് അതിര്‍ത്തിയിലെ ആറ് പാക് റെയ്ഞ്ചര്‍ പോസ്റ്റുകള്‍ ബിഎസ്എഫ് തകര്‍ത്തു. ഇതില്‍ മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടതായും മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
നൗഷേറ സെക്ടറില്‍ ഇന്നലെ രാത്രി പത്തോടെയാണ് പാക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇതില്‍ മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. പലയിടങ്ങളിലും ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടമില്ലെന്നും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ ഗുര്‍ണാം സിങ് മരിച്ചിരുന്നു.ഇതേത്തുടര്‍ന്ന് പാകിസ്താന്‍ സൈന്യത്തിനു മുന്നറിയിപ്പുമായി ബിഎസ്എഫ് രംഗത്ത് വന്നിരുന്നു. ഏതെങ്കിലും ഇന്ത്യന്‍ സൈനികനെ ലക്ഷ്യമിട്ടാല്‍ പാകിസ്താന്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ബിഎസ്എഫ് എഡിജി വ്യക്തമാക്കിയിരുന്നു.

വെടിവെയ്പ്പ് തുടരുന്ന ആര്‍എസ് പുര, നൗഷേറ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ആര്‍എസ് പുര അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ആറു ഗ്രാമീണര്‍ക്ക് പരുക്കേറ്റിരുന്നു.