ഒന്നു മുതല്‍ അഞ്ചു വരെയുള്ള കുട്ടികള്‍ക്ക് തോല്‍വിയില്ലാതെ പഠിക്കാം

single-img
26 October 2016

ruth_school_romania

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ ഹാജര്‍നില കുറവായാലും ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിച്ചുവിടാന്‍ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം.

ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ ഈ രീതി വേണോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനും ഇതിനായി വിദ്യാഭ്യാസ അവകാശ നിയമം പരിഷ്‌കരിക്കാനും തീരുമാനമായി. സി.ബി.എസ്.ഇ യില്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കണോ എന്ന കാര്യത്തില്‍ തീരുമാനം സി.എസ്.എസിക്ക് വിടാനും യോഗത്തില്‍ ധാരണയായി.

നിലവില്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികളെ പരാജയപ്പെടുത്തരുതെന്ന നയം പഠന നിലവാരത്തെ സാരമായി ബാധിക്കുവെന്ന് വിവിധ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് ഈ നയം അഞ്ചാം ക്ലാസ് വരെ മാത്രമാക്കാന്‍ തീരുമാനിച്ചത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പഠിക്കുന്ന സുബ്രഹ്മണ്യന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ഇതിനായ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യുന്നതോടെ അഞ്ച്, എട്ട് ക്ലാസുകള്‍ പൊതുപരീക്ഷ വേണമോ എന്ന കാര്യത്തിലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനാകും.