ലോക ശ്രദ്ധ പിടിച്ചുപറ്റിയ ‘അഫ്ഗാന്‍ മൊണാലിസ’ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ചമച്ചതിന് പാക്കിസ്ഥാനില്‍ അറസ്റ്റില്‍

single-img
26 October 2016

afghangirl
പെഷവാര്‍: ലോകശ്രദ്ധപിടിച്ചു പറ്റിയ ചിത്രമായ ‘അഫ്ഗാന്‍ മൊണാലിസ’ എന്ന ചിത്രത്തിലെ പെണ്‍കുട്ടിയായ ഷര്‍ബത്ത് ഗുലയെ പാക്കിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. പെഷവാറില്‍ നിന്നും പാകിസ്താന്റെ അന്വേഷണേജന്‍സിയായ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഭയവും തീക്ഷണവും നിറഞ്ഞ ആ പച്ചകണ്ണുകള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്നു.കമ്പ്യൂട്ടര്‍ വിദ്യയിലൂടെയാണ് പാക് പൗരത്വവും അഫ്ഗാന്‍ പൗരത്വവും ഗുല ഉണ്ടാക്കിയത്.2014 ഏപ്രിലില്‍ ഷര്‍ബത്ത്് ബിപി എന്ന പേരില്‍ പാക് ഐഡി കാര്‍ഡിനായ് ഇവര്‍ അപേക്ഷിച്ചിരുന്നു.വ്യാജരേഖ ഉപയോഗിച്ച് പാക് ഐഡന്റ്റ്റികാര്‍ഡ് നേടാന്‍ ശ്രമിച്ച ആയിരക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളിലൊരാളാണ് ബിബി.

1984ല്‍ പെഷവാറിലെ ദുരിതാശ്വാസക്യാമ്പില്‍ വച്ച് നാഷണല്‍ ജോഗ്രഫിക്കിന്റെ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്ക്കറിയാണ് ബീബീയുടെ ചിത്രം പകര്‍ത്തിയത്. പിന്നീട് 1985ല്‍ നാഷണല്‍ ജോഗ്രഫിക്ക് മാഗസീനില്‍ പ്രസിദ്ധീകരിച്ച ചിത്രം അഫ്ഗാന്‍ മൊണാലിസ എന്നറിയപ്പെട്ടു. ചിത്രം പകര്‍ത്തുമ്പോള്‍ 12 വയസായിരുന്നു ബീബീക്ക് പ്രായം. അഫ്ഗാന്‍ യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്നും ചിത്രീകരിച്ച ചിത്രത്തില്‍ ബീബിയുടെ തിളങ്ങുന്ന കണ്ണുകളായിരുന്നു ആകര്‍ഷകമാക്കിയത്.

2002ലും ഇതേ ചിത്രം മാസികയുടെ കവറില്‍ ഇടം പറ്റിയിരുന്നു. പിന്നീട് ചിത്രത്തിന്റെ സ്വീകാര്യതയോടെ ബീബീയുടെ ജീവിതം പ്രമേയമാക്കി ‘മൊണലീസ ഇന്‍ അഫ്ഗാന്‍ വാര്‍’ എന്ന ഡോക്യുമെന്ററിയും നാഷണല്‍ ജോഗ്രഫിക് ചാനല്‍ ചെയ്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് അനധീക്രതമായി നിര്‍മ്മിച്ചുവെന്ന കുറ്റത്തിലാണ് ബീബീയുടെ അറസ്റ്റ്. ഇതിന് പുറമെ ബീബീയുടെ പക്കല്‍ നിന്നും പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു.