തെരുവുനായ കടിച്ചുകീറിയ വയോധികൻ മരിച്ചു

single-img
26 October 2016

14877057_619472468261459_239319608_n
വർക്കല: വീടിന്റെ വരാന്തയിലിരിക്കവെ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുത പരിക്കേറ്റ വൃദ്ധൻ മരിച്ചു. വർക്കല മുണ്ടയിൽ അംഗൻവാടിക്കു സമീപം ചരുവിള പുത്തൻവീട്ടിൽ രാഘവ(90)നാണ് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇയാളുടെ മുഖം മുഴുവൻ നായക്കൂട്ടം കടിച്ചുകീറിയിരുന്നു.
ഇന്ന് രാവിലെ ആറര മണിയോടെയാണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിൽ രാഘവന് ഗുരുതരമായി പരിക്കേറ്റത്. വീടിന്റെ വരാന്തയിൽ കസേരയിൽ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഘവൻ. കസേരയിൽ നിന്ന് താഴെ വീണ രാഘവനെ തറയിലിട്ട് നായ്‌ക്കൾ കടിച്ച് കീറിയിരുന്നു.