പുലിമുരുകനെതിരെയുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ജയരാജ്

single-img
25 October 2016

download-jayaya

വൈശാഖ് സംവിധാനം ചെയ്ത് ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് സംവിധായകന്‍ ജയരാജ്.

പുലിമുരുകന്റെ വലിയ വിജയത്തിനു കാരണം സാങ്കേതികവിദ്യ മാത്രമാണെന്നായിരുന്നു ജയരാജ് പറഞ്ഞത്. തന്റെ പുതിയ സിനിമയായ വീരം നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയാകുമെന്നും ജയരാജ് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ച പല സിനിമകളും ഫ്ലോപ്പുകളായിരുന്നു. പിന്നെ എന്തുകൊണ്ടാണ് പുലിമുരുകനിലേക്ക് ഇത്രയം ആളുകള്‍ വരുന്നത്. ആ സിനിമയ്!ക്ക് പ്രത്യേകത ഉള്ളതുകൊണ്ടാണ്. മികച്ച ടെക്നിക്കല്‍ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയകാരണം. അതുകൊണ്ടാണ് സിനിമ ഒരാഴ്ചകൊണ്ട് പത്തുകോടി കളക്റ്റ് ചെയ്!തതെന്നും ജയരാജ് പറഞ്ഞിരുന്നു.

ഇത്രയും വലിയ ഒരു ഇനിഷ്യല്‍ പുള്‍ സൃഷ്ടിക്കുന്നതില്‍ സാങ്കേതിക മികവ് ഒരു ഘടകമാണ് എന്നു മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചുള്ളൂ. ഈ വാക്കുകള്‍ ശ്രീ മോഹന്‍ലാലിനോ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും
മലയാളത്തിലെ മാത്രമല്ല ലോക സിനിമയിലെ തന്നെ അതുല്യപ്രതിഭകളിലൊരാണ് ഭരത് മോഹന്‍ലാല്‍ എന്നും ജയരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ അസാമാന്യ അഭിനയപാടവവും സിനിമയ്ക്കു വേണ്ടിയുള്ള ത്യാഗവും വെളിവാക്കുന്ന ഗംഭീര സിനിമ തന്നെയാണ് പുലിമുരുകനെന്നും ജയരാജ് അഭിപ്രായപ്പെട്ടു.