ആലപ്പുഴയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയില്‍, താറാവുകളെ കൊല്ലാന്‍ തീരുമാനം

single-img
25 October 2016

duck
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ താറാവുകളെ നിരീക്ഷിക്കാന്‍ ഇരുപത് ദ്രുതകര്‍മ്മ സേനകളെ നിയോഗിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

രണ്ടാഴ്ച മുന്‍പ് ജില്ലയിലെ നീലംപേരൂര്‍, തകഴി, രാമങ്കരി എന്നീ സ്ഥലങ്ങളിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പനി സ്ഥിരീകരിച്ചത്തോടുകൂടി ആശങ്കയിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങള്‍. എന്നാല്‍ മനുഷ്യരിലേക്ക് പകരുന്ന വിഭാഗത്തില്‍ പെട്ട പക്ഷിപ്പനിയല്ല ഇവിടെ നിന്നും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള പനിയെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന സൂചന. മനുഷ്യരിലേക്ക് പകരാത്ത എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.രണ്ട് വര്‍ഷം മുമ്പ് എച്ച് 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയില്‍ പടര്‍ന്നിരുന്നു. അതിന്റെ പരിണിതഫലമായി രണ്ട് ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.മനുഷ്യരിലേക്ക് പകരില്ല എന്നാണെങ്കില്‍ കൂടിയും ആലപ്പുഴയിലെ ജനങ്ങള്‍ ഭീതിയിലാണ്.
കുട്ടനാടിന്റെ നട്ടെല്ലൊടിക്കുന്നതാണ് തുടര്‍ച്ചയായി വരുന്ന പക്ഷിപ്പനി.duck