നിസാമിനെതിരെ സംസാരിച്ചാൽ കൊലപ്പെടുത്തും;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അധോലോകരാജാവ് രവി പൂജാരിയുടെ ഭീഷണി

single-img
24 October 2016

chennithala (1)

തിരുവനന്തപുരം : ചന്ദ്രബോസ് വധകേസില്‍ ജയില്‍ ശിഷ അനുഭവിക്കുന്ന സിസാമിനെതിരെ സംസാരിച്ചാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയോ കുടുംബത്തിലെ എതെങ്കിലും അംഗത്തെയോ കൊലപ്പെടുത്തുമെന്ന് ഭീക്ഷണി. സംഭവത്തില്‍ ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

അവസാനമായി ഞായറാഴ്ച രാത്രി 11.22 ന് ഒരു സന്ദേശം ലഭിച്ചു. ഇതിലും എന്നെയോ എന്റെ കുടുംബത്തിൽപ്പെട്ടവരെയോ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഡോൺ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും ചെന്നിത്തലയുടെ പരാതിയിലുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി നെറ്റ് കോള്‍ വഴി വിദേശത്തു നിന്നാണ് ഭീഷണി വരുന്നത്. 447440190035 എന്ന നമ്പറില്‍ നിന്നുമാണ് കോള്‍ വന്നിരിക്കുന്നത്.