സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കോടതി വിധി

single-img
24 October 2016

Oommen_Chandy_1357538f

സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അഞ്ച് പേര്‍ക്കുമെതിരെ കോടതി ഉത്തരവ്. വ്യവസായി എം.കെ കുരവിളക്ക് 1.60 കോടി നഷ്ടപരിഹാരം നല്‍കാനാണ് ബംഗളൂർ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉത്തവിട്ടത്.

ആറു പ്രതികളാണ് കേസിൽ ആകെയുള്ളത്. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. ആറു മാസത്തിനകം പണം തിരിച്ചുനൽകണമെന്നും നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടി പണം സ്വരൂപിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്.

ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി.