കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവപ്പ് ; എട്ട് വയസുകാരന്‍ മരിച്ചു

single-img
24 October 2016

jammu_8

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക് വെടിവപ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കനചക്ക് സെക്ടറിലാണ് സംഭവം. ഇന്ന് പുലര്‍ച്ച ആര്‍ എസ് പുര സെക്ടറില്‍ നടന്ന പാക് വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാനും മരിച്ചിരുന്നു.

പാക് ആക്രമണത്തില്‍ മറ്റൊരു ബി എസ് എഫ് ജവാനും പരിക്കേറ്റിട്ടുണ്ട്.ഇന്നലെ രാത്രി രണ്ടു തവണയാണ് മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മനുഷ്യര്‍ക്ക് പുറമെ നിരവധി വളര്‍ത്ത് മൃഗങ്ങളും പാക് ഷെല്ലിംഗില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

30 മൃഗങ്ങള്‍ ചത്തു. 100 എണ്ണത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി തുടങ്ങിയ പാക് വെടിവെപ്പ് ഇന്നും തുടരുകയാണ്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുമുണ്ട്.

എന്നാല്‍ സംഭവത്തെ കുറിച്ച് ബിഎസ്എഫ് വക്താവ് പറഞ്ഞത്് ഞായറാഴ്ച രണ്ടുതവണ അന്താരാഷ്ട്ര അതിര്‍ത്തി (ഐബി) യായ ആര്‍എസ് പുര മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുകയായിരുന്നു എന്നാണ്.