ഭീകര സംഘടനകള്‍ക്ക് സഹായം ചെയ്യുന്നതിനെതിരെ പാകിസ്ഥാന് അമേരിക്കയുടെ താക്കീത്; ഭീകരകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്ക ഒറ്റയ്ക്കിറങ്ങും

single-img
23 October 2016

 

us-pakistan-flag-7591
പാകിസ്ഥാന്‍ രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ ഒറ്റയ്ക്ക് ആ ജോലി ഏറ്റെടുക്കേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അതേസമയം ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പാകിസ്ഥാന് എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്നും അമേരിക്ക അറിയിച്ചു.

ഭീകരസംഘടനകള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നത് പാകിസ്ഥാന്‍ തുടര്‍ന്നാല്‍ അമേരിക്ക ഒറ്റ്ക്ക് പോരിനിറങ്ങുമെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് തടയാന്‍ നേതൃത്വം നല്‍കുന്ന ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ആഡം സുബിന്‍ അറിയിച്ചു.

പാകിസ്ഥാന്‍ തന്നെ ഭീകരവാദത്തിന്റെ മുഖ്യഇരകളായിട്ടും സര്‍ക്കാരും ഐഎസ്‌ഐയും ഇതിനെതിരെ മൗനം പാലിക്കുകയാണ്. രാജ്യത്തെ നിരവധി സ്‌കൂളുകളും മാര്‍ക്കറ്റുകളും ആരാധനാലയങ്ങളുമാണ് ഭീരാക്രമണങ്ങളില്‍ ഇല്ലാതായത്. ചിലപ്പോഴെല്ലാം പാകിസ്ഥാന്‍ ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടെങ്കിലുണ്ടെങ്കിലും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഭീകരസംഘടനകള്‍ക്ക് ഇപ്പോഴും സഹായം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.