കൊല്ലത്ത് ദലിത് യുവാക്കള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം; ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി, വിരലുകള്‍ തല്ലിച്ചതച്ചു

single-img
22 October 2016

 

police4

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത രണ്ട് ദലിത് യുവാക്കളെ സ്റ്റേഷനിലിട്ട് തല്ലച്ചതച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലാണ് സംഭവം. വിരലുകളില്‍ മുളകുപൊടി തേച്ചുപിടിപ്പിച്ച ശേഷം മുളവടിയുപയോഗിച്ച് ചതയ്ക്കുകയായിരുന്നു. കൂടാതെ ഇവരുടെ ജനനേന്ദ്രിയത്തില്‍ ഈര്‍ക്കിയില്‍ കയറ്റി പീഡിപ്പിക്കുകയും ചെയ്തു.

നാല് ദിവസത്തെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ശേഷം തെളിവില്ലെന്ന് പറഞ്ഞ് പോലീസ് ഇവരെ റോഡില്‍ ഇറക്കിവിടുകയായിരുന്നു. ബന്ധുക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇവരെ പോലീസ് വീടുകളില്‍ നിന്നും പിടിച്ചുകൊണ്ട് പോയത്. സ്‌റ്റേഷനില്‍ എത്തയയുടന്‍ വസ്ത്രമഴിപ്പിച്ച് നഗ്നരാക്കിയ ശേഷമായിരുന്നു ക്രൂരമര്‍ദ്ദനം. തങ്ങളെ കോടതിയില്‍ ഹാജരാക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് യുവാക്കളിലൊരാളായ രാജീവ് അറിയിച്ചു.
തെളിവുകള്‍ കിട്ടാതെ വന്നതോടെ ഇവരെ റോഡില്‍ ഇറക്കിവിടുകയായിരുന്നു. മകനെ കാണാനില്ലെന്ന പരാതിയുമായി യുവാക്കളിലൊരാളുടെ അമ്മ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഇരുവരുടെയും പത്തുവിരലുകളും ചതഞ്ഞ നിലയിലാണ്. ജോലി സ്ഥലത്തുണ്ടായ മോഷണം ഇരുവരിലും കെട്ടിവച്ചായിരുന്നു മര്‍ദ്ദനം.