സൈബീരിയിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര്‍ മരിച്ചു; യാത്രക്കാര്‍ സുരക്ഷിതരെന്ന ആദ്യ റിപ്പോര്‍ട്ട് തള്ളി

single-img
22 October 2016

 

 

mi-8-helicopter_650x400_71477105262

മോസ്‌കോ: സൈബീരിയിയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ 19 പേര്‍ മരിച്ചു. 22 പേരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച രാത്രി നോവായി നഗരത്തിന് സമീപമാണ് അപകടം നടന്നത്. കര്‍സ്നോയാക്കില്‍ നിന്നും യുറങ്കോയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നും യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

മൂന്നുപേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി. യന്ത്രത്തകരാര്‍ മൂലമോ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നോ ആകാം ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റിയുടെ പ്രഥാമിക നിഗമനം