മാണിയുടെ മാനത്തിന് വിലയിടിഞ്ഞു; മാനനഷ്ടക്കേസ് 10 കോടിയില്‍നിന്ന് 20 ലക്ഷമാക്കി കുറച്ചു

single-img
22 October 2016

 

mani-biju-bar
”കൂടെ നില്‍ക്കാന്‍ കോണ്‍ഗ്രസില്ല, പഴയ ആവേശവുമില്ല. ഇനിയിപ്പൊ ജാഡ കാണിച്ചിട്ടെന്തിനാ.” ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണി വില കുറച്ചു.

തനിക്കെതിരെ ആരോപണമുന്നയിച്ച ബിജു രമേശിനെതിരെ 10 കോടി രൂപ ആവശ്യപ്പെട്ടാണ് മാണി മാനനഷ്ടകേസ് നല്‍കിയിരുന്നത്. ഇത് 20 ലക്ഷമാക്കിയാണ് കുറച്ചത്. പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഒരു കോടി രൂപ കെ എം മാണി കൈക്കൂലി വാങ്ങിയെന്ന് ബിജു രമേശ് ആരോപിച്ചതിനാണ് മാന നഷ്ടക്കേസ് കൊടുത്തത്. 2015 മാര്‍ച്ചിലാണ് തിരുവന്തപുരം സബ്‌കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ബിജു രമേശ് മാപ്പ് പറയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പത്ത് കോടിക്ക് പകരം 20 ലക്ഷം നല്‍കിയാല്‍ മതിയെന്ന് കാണിച്ച് കേസ് പരിഗണിക്കുന്ന തിരുവനന്തപുരം കോടതിയില്‍ മാണി അപേക്ഷ നല്‍കി.