കശ്മീരില്‍ പാക് ചാരന്‍ പിടിയില്‍; സിംകാര്‍ഡുകളും ഭൂപടവും കണ്ടെടുത്തു

single-img
22 October 2016

 

soldier

ജമ്മു കാശ്മീരില്‍ പാക് ചാരനെന്നു സംശയിക്കുന്നയാള്‍ സൈന്യത്തിന്റെ പിടിയിലായി. കാശ്മീരിലെ സാംബയില്‍ നിന്നും പിടിയിലായ ഇയാളില്‍ നിന്നും രണ്ട് സിംകാര്‍ഡുകളും ഭൂപടവും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം കാശ്മീര്‍ അതിര്‍ത്തിയില്‍ എവിടെയൊക്കെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നു. ജമ്മു കാശ്മീരിലെ അര്‍ണിയ സെക്ടര്‍ നിവാസിയായ ബോധ്‌രാജ് ആണ് പിടിയിലായതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.

കാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സൗകര്യമൊരുക്കാന്‍ പാക് സൈന്യം നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. ഇന്നലെ കത്വ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് റെയ്‌ഞ്ചേഴ്‌സ് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ബിഎസ്എഫ് തിരിച്ചടിച്ചത്. എന്നാല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പാകിസ്ഥാന്‍ നിഷേധിച്ചിരിക്കുകയാണ്.