പിഎസ്സിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പേര്‍ ഇന്ന് പരീക്ഷ എഴുതും; ബിവറേജസ് കോര്‍പ്പറേഷന്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷ ഇന്ന് നടക്കും

single-img
22 October 2016

 

psc-mock-exam

തിരുവനന്തപുരം: പിഎസ്‌സിയുടെ ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവും അധികം പേര്‍ പരീക്ഷ എഴുതുന്നത് ഇന്നാണ്. 6.36 ലക്ഷം പേരാണ് ഒരു ദിവസം തന്നെ പരീക്ഷയെഴുതുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയാണ് ഇന്ന് നടക്കുന്നത്. അടുത്തിടെ നടന്ന യൂണിവേഴ്സ്റ്റി അസിസ്റ്റന്റ് പരീക്ഷ 5.43ലക്ഷം പേരെഴുതിയതായിരുന്നു റെക്കോര്‍ഡ്.

ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ 2608 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഏറ്റവും അധികം കേന്ദ്രങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ്.