പബ്ലിസിറ്റി മാനിയയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ വിനയായതെന്ന് വിഎം സുധീരന്‍

single-img
22 October 2016

sudheeran-vm

കോഴിക്കോട്: പബ്ലിസിറ്റി മാനിയ ആണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ വിനയായി എന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഉദ്യോഗസ്ഥര്‍ പെരുമാറ്റച്ചട്ടം മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ രാജിവരെ എത്തിച്ചത്.

മാധ്യമപ്രചാരണങ്ങളുടെ പിന്നാലെ എന്നും പോകാതെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കണം എന്നും വിഎം സുധീരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തത് അപലപനീയമെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.

പോലീസ് കുറ്റം ചെയ്തവര്‍ക്ക് കൂട്ടാണ് എന്ന് തോന്നിക്കുന്ന നടപടിയാണിത്. ക്രമിനലുകളായ അഭിഭാഷകര്‍ക്ക് പോലീസ് സഹായം ലഭിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരെ അപമാനിക്കാനുള്ള പ്രവണതയെ മുളയിലേ നുള്ളിക്കളയണമെന്നും വിഎം സുധീരന്‍ പറഞ്ഞു.