റോഡൊക്കെ പിന്നെ നോക്കാം.. എന്നെയൊന്നു കല്ല്യാണം കഴിക്കൂ ചേട്ടാ പ്ലീസ്; പരാതിക്കായുള്ള വാട്സ്ആപ് നമ്പറില്‍ യുവ ഉപമുഖ്യമന്തിക്ക് ലഭിച്ചത് 4400 വിവാഹാഭ്യര്‍ത്ഥനകള്‍

single-img
21 October 2016

 

tejashwi-prasad-yadav-image
സംസ്ഥാനത്തെ മോശം റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് ഏര്‍പ്പെടുത്തിയ വാട്സ്ആപ്പ് നമ്പര്‍ വഴി അദ്ദേഹത്തിന് ലഭിച്ചത് 44,000 വിവാഹ അഭ്യര്‍ത്ഥനകള്‍. ആകെ 47000 സന്ദേശങളാണ് ലഭിച്ചത്. അതില്‍ 3000 സന്ദേശങ്ങള്‍ മാത്രമാണ് റോഡിന്റെ ശോചനാവസ്ഥയെക്കുറിച്ചുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വിവാഹാഭ്യര്‍ത്ഥന നടത്തിയവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ശരീരത്തിന്റെ നിറം ഉയരം ഭാരം എന്നു വേണ്ട സകല കാര്യങ്ങളടക്കം വിശദീകരിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന രാഷ്ടീയത്തില്‍ എത്തിയതാണ് ലാലുവിന്റെയും ബീഹാര്‍ മുന്‍മുഖ്യമന്ത്രി റാബ്റി ദേവിയുടെയും ഇളമകനും ഇരുപത്തിയാറുകാരനുമായ തേജസ്വി. ലാലു-റാബ്റി ദമ്പതിമാര്‍ക്ക് മിസ ഭാരതി എന്നൊരു മകള്‍ കൂടി ഉണ്ട്. അതേസമയം ഇത്രയും വിവാഹ അഭ്യര്‍ത്ഥനകള്‍ ലഭിച്ചതിലൂടെ കുഴപ്പത്തിലായത് താനാണെന്നാണ് തേജസ്വി പറഞ്ഞത്. വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് തുടങ്ങുമോയെന്നാണ് തേജസ്വിയുടെ ഭയം. അതേസമയം താന്‍ ആരുമായും പ്രണയത്തിലല്ലെന്നും തേജസ്വി വ്യക്തമാക്കി.