വീട്ടുവേലക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മാന്നാറിലെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ആന്ധ്ര സ്വദേശിനിയുടെ മൃതദേഹം

single-img
21 October 2016

 

flame

വീടിനുള്ളില്‍ ജോലിക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാന്നാറില്‍ വീട്ടുജോലിക്കെത്തിയ ആന്ധ്രാ സ്വദേശിനി ഭവാനി(23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചെന്നിത്തല കുന്നകുളത്ത്പടി കൃഷ്ണന്‍ നായരുടെ വീടിനുള്ളില്‍ നന്നാണ് ഇന്ന് ഉച്ചയോടെ മൃതദേഹം ലഭിച്ചത്. പ്രായമായ ഒരു സ്ത്രീ മാത്രമുള്ള വീട്ടില്‍ ഇവരെ പരിചരിക്കാനാണ് ഭവാനിയെ നിര്‍ത്തിയിരുന്നത്. പൊള്ളലേറ്റ നിലയില്‍ വീടിന് പുറത്ത് കിടന്ന ഭവാനിയെ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തിന് അടുത്തു നിന്നും മണ്ണെണ്ണ കന്നാസും ലഭിച്ചിട്ടുണ്ട്. മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മാന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.