എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ ഡ്രസ്സ് കോഡും നോക്കേണ്ടി വരും; ലഗ്ഗിന്‍സും ജീന്‍സും ടോപ്പും ധരിക്കരുതെന്ന് സര്‍ക്കുലര്‍

single-img
21 October 2016

 

mbbs

തിരുവനന്തപുരം: എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ ഡ്രസ് കോഡ് വിവാദത്തില്‍. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്.

പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് ഒഴിവാക്കണമെന്നും പാദസരങ്ങള്‍, വളകള്‍ പോലുള്ള ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള ആഭരണങ്ങളൊന്നും ഉപയോഗിക്കരുതെന്നും സര്‍ക്കുലര്‍ പറയുന്നു. ആണ്‍കുട്ടികള്‍ വൃത്തിയുളള സാധാരണ വസ്ത്രവും ഷര്‍ട്ടും ഷൂവും നിര്‍ബന്ധമാണെന്നും ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നുമാണ് ഡ്രസ് കോഡില്‍ വ്യക്തമാക്കുന്നത്.

circular1

ഒക്ടോബര്‍ 20ാം തീയതി വ്യാഴാഴ്ചയാണ് വൈസ് പ്രിന്‍സിപ്പല്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കുളള നിര്‍ദേശങ്ങള്‍ അടങ്ങിയ വൈസ് പ്രിന്‍സിപ്പലിന്റെ സര്‍ക്കുലര്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരും നോട്ടീസ് ബോര്‍ഡിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.