രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി;തമ്മില്‍ കൊന്നൊടുക്കിയല്ല അഭിപ്രായ വ്യത്യാസം പരിഹരിക്കേണ്ടത്

single-img
19 October 2016

pinarayi-vijayanരാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികാര മനോഭാവമുണ്ടാവുന്നതും കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ടവര്‍ തമ്മില്‍ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നില്‍ക്കുന്നവര്‍ പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരരാണ് എന്ന ചിന്ത ഓരോ കൂട്ടര്‍ക്കും മനസ്സിലുണ്ടാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാൻ പറ്റും; തിരുത്താൻ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂർണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അർപ്പിക്കുമെങ്കിൽ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകൾക്കു സ്വച്ഛമായി ഐശ്വര്യത്തിൽ കഴിയാനാവുന്ന ഒരു അന്തരീക്ഷം നമുക്കു സൃഷ്ടിക്കാനാവും. സമാധാനാന്തരീക്ഷം നിലനിർത്താൻ വേണ്ടി ഗവണ്മെന്റു കൈക്കൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.