ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമല്ലേ? വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയും; നിലപാടിലുറച്ച് ജേക്കബ് തോമസ്

single-img
19 October 2016

jacob-thomas-1

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് ജേക്കബ് തോമസ്. ഓരോ ദിവസം പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും, ഇന്നലെ സത്യം ഇന്നത്തെ സത്യമാകണമെന്നില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. മുന്‍മന്ത്രി ഇ.പി.ജയരാജനെതിരെയടക്കം രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ ക്രമക്കേടുകള്‍ അന്വേഷിക്കുമ്പോഴാണ് ജേക്കബ് തോമസിന്റെ പിന്‍മാറ്റം.
സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ഇന്നലെ നളിനി നെറ്റോയ്ക്കു കത്തു നൽകിയിരുന്നു.ഇതിനു പിന്നാലെ ഇന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.മനഃപൂർവം പീഡിപ്പിക്കുന്നതായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരുവിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടതും പിന്നാലെ തനിക്കെതിരായ ധനകാര്യ റിപ്പോർട്ട് പുറത്തുവന്നതുമാണു സ്ഥാനമൊഴിയാൻ തീരുമാനിക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചതെന്നാണു സൂചന.

വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍െറ സെക്രട്ടറി ശിവശങ്കറിനും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്.