മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതു തനിക്കു ഗോഡ്ഫാദർമാർ ഇല്ലാത്തതിനാലാണെന്ന പരാമർശം;ഇ.എസ് ബിജിമോളെ സി.പി.ഐ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി.

single-img
19 October 2016

bijimol-2
ഇ.എസ് ബിജിമോളെ സിപിഐയില്‍ തരംതാഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്.മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതു തനിക്കു ഗോഡ്ഫാദർമാർ ഇല്ലാത്തതിനാലാണെന്ന പരാമർശത്തിന്റെ പേരിലാണു ബിജിമോൾക്കെതിരേ നടപടി.ആലപ്പുഴയില്‍ തുടരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ബിജിമോളെ നേരത്തെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് തരംതാഴ്ത്തല്‍ നടപടിക്ക് നിര്‍വാഹകസമിതി ശുപാര്‍ശ ചെയ്തിരുന്നു.

വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള ബിജിമോളുടെ വിശദീകരണം പാര്‍ട്ടി നേരത്തേ തള്ളിയിരുന്നു.ആദ്യമായല്ല ബിജിമോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്ന വിലയിരുത്തലാണ് കൗൺസിലിൽ ഉണ്ടായത്.ബിജിമോള്‍ അച്ചടക്കലംഘനം ആവര്‍ത്തിക്കുന്നുവെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടേയും വികാരം. അതുകൊണ്ട് തന്നെ നിര്‍വാഹകസമിതിയുടെ ശുപാര്‍ശ കൗണ്‍സില്‍ അപ്പാടെ അംഗീകരിക്കുകയായിരുന്നു.