എംജി സര്‍വകലാശാലയില്‍ പരീക്ഷ എഴുതിയാല്‍ മാത്രം പോരാ, പരീക്ഷാ ഫലമറിയണമെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിയും വരും

single-img
19 October 2016

mgu

കോട്ടയം: എംജി സര്‍വകലാശാലയില്‍ പരീക്ഷാഫലം വരാത്തതിനെ തുടര്‍ന്ന്, മാസങ്ങളോളം വിദ്യാര്‍ത്ഥിനി അമ്മയോടൊപ്പം ഒഫീസുകളില്‍ കേറിയിറങ്ങിയിട്ടും വരാതിരുന്ന പരീക്ഷഫലം അവസാനം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ അരമണിക്കൂര്‍ കൊണ്ട് വന്നു.

ആലപ്പുഴ സ്വദേശിനിയായ ആഷ അലക്സിനാണ് പരീക്ഷാഫലം ലഭിക്കുന്നതിനായി ആത്മഹത്യ ഭീക്ഷണി ഉയര്‍ത്തേണ്ടി വന്നത്. 25 തവണയാണ് ആഷയും അമ്മയും ഓഫീസുകള്‍ കേറിയിറങ്ങിത്. ഇതിനായി ദിവസങ്ങളോളം ലീവെടുക്കേണ്ടി വന്നതിനാല്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ജോലിയും നഷ്ടപ്പെട്ടു.

ഉദ്യോഗസ്ഥരുടെ അനാസ്ഥായാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടും ഫലം പ്രഖ്യാപിക്കാതിരുന്നത്. കോയമ്പത്തൂരില്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റിക്കി കീഴിലുള്ള സിഎംഎസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയായ ആഷയ്ക്ക് അവിടെ പരീക്ഷ എഴുതണമെങ്കില്‍ സര്‍ട്ടിഫിക്കറ്റു ഹാജാരക്കേണ്ടതുണ്ട്. ബിഎസ്സി മൈക്രാബയോളജിയുടെ പുനര്‍മൂല്യ നിര്‍ണയത്തിനയച്ചതില്‍ ഒരു വിഷയത്തിന്റെ ഫലം മാത്രമെ അറിയാന്‍ ബാക്കിയുണ്ടായിരുന്നുള്ളു. തല്‍ക്കാലത്തേക്ക് ആഷ പഠനവും അമ്മ ജോലിയും ഉപേഷിച്ചാണ് ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നത്. വെറും നാലു ഒപ്പുകള്‍ക്ക് വേണ്ടിയാണ് ഫലം ഇത്രയും വൈകിപ്പിച്ചത്.

ആഷാ അലക്‌സും അമ്മയും എംജി സര്‍വകലാശാല പരീക്ഷ ഭവന് മുന്നില്‍

ആഷാ അലക്‌സും അമ്മയും എംജി സര്‍വകലാശാല പരീക്ഷ ഭവന് മുന്നില്‍

തിങ്കളാഴ്ച പരീക്ഷ തുടങ്ങുന്നതിനാല്‍ മറ്റു വഴികളൊന്നും കാണാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്യുമെന്ന് അസിസ്റ്റന്റ് റജിസ്ട്രാറുടെ മുറിയിലെത്തി പറഞ്ഞത്. അച്ഛന്‍ നഷ്ടപ്പെട്ട ആഷയ്ക്ക് അമ്മയുടെ ജോലി മാത്രമായിരുന്നു ഏക ആശ്രയം. ഫലം പുറത്ത് വന്നെങ്കിലും സര്‍ട്ടിഫിക്കറ്റിനായി ഇനി എത്ര കാത്തിരിക്കണമെന്ന് കാത്തിരുന്നു കാണം.

എന്നാല്‍ ആത്മഹത്യ ഭീഷണി മുഴക്കിയ പെണ്‍കുട്ടിയോട് നാലരലക്ഷം കുട്ടികള്‍ പഠിക്കുന്ന യൂണിവേര്‍സിറ്റിയില്‍ ഒരു കുട്ടിയുടെ പരാതി മാത്രം കേള്‍ക്കാന്‍ കഴിയിയല്ല എന്നായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കരയാനും ചാകാനുമെക്കെ വീട്ടില്‍ പോകണം എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ ഉപദേശം.