ഭീകരരുടെ ഒളിത്താവളങ്ങളില്‍ ചൈനീസ് പതാകകള്‍: കാശ്മീരിലെ റെയ്ഡില്‍ 44 പേര്‍ അറസ്റ്റില്‍

single-img
19 October 2016

chinese-flags

ജമ്മുകാശ്മീരില്‍ ഇന്നലെ സൈന്യം നടത്തിയ റെയ്ഡില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്നും ചൈനീസ് പതാകകള്‍ കണ്ടെത്തി. ഭീകരരെ സഹായിച്ചിരുന്ന 44 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാരമുള്ളയിലെ 700 വീടുകളിലാണ് തെരച്ചില്‍ നടതതിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരേസമയം 12 മണിക്കൂറിനുള്ളിലാണ് തെരച്ചില്‍ നടത്തിയത്. ഇത് ആദ്യമായാണ് കാശ്മീരിലെ ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്നും ചൈനീസ് പതാകകള്‍ ലഭിച്ചത്. ജമ്മു കാശ്മീരില്‍ ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ ഈ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരുമെന്ന് സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്.

പെട്രോള്‍ ബോംബുകളുടെ വന്‍ ശേഖരം, ചൈനീസ്-പാക് പതാകകള്‍, ലഷ്‌കര്‍-ഇ-ത്വയ്ബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ലെറ്റര്‍ പാഡുകള്‍, മൊബൈല്‍ ഫോണുകള്‍, രാജ്യവിരുദ്ധ ലഖുരേഖകള്‍ എന്നിവയാണ് ബാരമുള്ളയിലെ റെയ്ഡില്‍ കണ്ടെത്തിയത്. സൈന്യം, ബിഎസ്എഫ്, പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഒരേസമയം തന്നെ റെയ്ഡ് നടത്തിയത്.

വിമതരുടെ ശക്തികേന്ദ്രങ്ങളായ പത്ത് ഇടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വിമതരാണ് കാശ്മീരില്‍ ഭീകര പ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിന് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് ജമ്മു കാശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്. സൈന്യവും വിമതരും തമ്മിലുള്ള ഏറ്റമുട്ടലില്‍ തൊണ്ണൂറോളം പേരാണ് ഇതുവരെ മരിച്ചത്.