എസ്എഫ്ഐയുടെ ഇലക്ഷന്‍ പ്രചരണ പോസ്റ്ററില്‍ പെണ്‍കട്ടികളുടെ ഫോട്ടോ ഇല്ല; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

single-img
18 October 2016

sfi

മലപ്പുറം: എസ്എഫ്ഐയുടെ ഇലക്ഷന്‍ പ്രചരണ പോസ്റ്ററില്‍ പെണ്‍കട്ടികളുടെ ഫോട്ടോ ഇല്ലാതെ പേരു മാത്രം വച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.

മലപ്പുറം, പാലക്കാട് ജില്ലകളിലെ കോളേജുകളിലാണ് പെണ്‍കട്ടികളുടെ ഫോട്ടോ ഇല്ലാത്ത പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചത്. മലപ്പുറം മദീന്‍ കോളേജ്, പാലക്കാട്ടെ തൃത്താല അസ്പയര്‍ കോളേജ് എന്നിവിടങ്ങളിലാണ് സംഭവം. കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ കീഴില്‍ വരുന്ന കോളേജ് യൂണിയന്‍ ഇലക്ഷനു മുന്നോടിയായിട്ടാണ് പോസ്റ്ററുകള്‍ ഇറക്കിയത്.

മദീന്‍ കോളേജിന്റെ പോസ്റ്ററില്‍ വനിത സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയ്ക്ക് പകരം കളം ഒഴിച്ചിട്ടിരുക്കുകയാണ്. എന്നാല്‍ അസ്പയര്‍ കോളേജില്‍ മുഖം മറച്ചിരിക്കുന്ന വനിതയുടെ ഫോട്ടോ ആയിരുന്നു വെച്ചത്. സംഭവം സോഷ്യല്‍ മീഡിയയിലുടെ അതിവേഗം പ്രചരിച്ചതിനെ തുടര്‍ന്ന് മറ്റു പാര്‍ട്ടിക്കാര്‍ ട്രോളുകളും ഇറക്കി.

സംഭവം വന്‍ ചര്‍ച്ചയായതോടെ എസ്എഫ്ഐക്കാര്‍ക്ക് രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. തുടര്‍ന്ന് മലപ്പുറം, പാലക്കാട് ജില്ല കമ്മിറ്റികള്‍ പുതിയ പോസ്റ്ററുകള്‍ വയ്ക്കുവാനും അതില്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ഫോട്ടോകള്‍ വയ്ക്കാനും ഏല്‍പ്പിക്കുകയായുരുന്നു.

പാലക്കാട് ജില്ല സെക്രട്ടറി ആര്‍ ജയദേവന്‍ പറഞ്ഞത് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പ്രചരണത്തിനു ഉപയോഗിക്കരുതെന്ന് നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ്. കാരണം കഴിഞ്ഞ വര്‍ഷം ഇലക്ഷനില്‍ വിജയിച്ച പെണ്‍കുട്ടിയെ മറ്റു പാര്‍ട്ടിക്കാര്‍ ഭീഷണിപ്പെടുത്തുകയും അതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങി പോവുകയും ചെയ്തിരുന്നു.

ഇതോടെ പോസ്റ്ററില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ വയ്‌ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനു പിന്നില്‍ പെണ്‍കുട്ടികള്‍ തന്നെയായിരുന്നെന്നാണ് ജയദേവന്‍ പറഞ്ഞത്. ഇതിനു മുന്‍പുണ്ടായിരുന്ന ഇലക്ഷനുകളില്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ഫോട്ടോകള്‍ ഉണ്ടായിരുന്ന പോസ്റ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്.