ആറ്റിങ്ങലില്‍ ബോക്സ് തുറന്ന് പുറത്തെടുത്ത പുതിയ ഫോണും ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറിച്ചു

single-img
18 October 2016

 

phone

തിരുവനന്തപുരം: മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പതിവായിരിക്കുന്നു. ഇന്ന് രാവിലെ ആറ്റിങ്ങലില്‍ ബോക്സ് തുറന്ന് പുറത്തെടുത്ത് ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണും പൊട്ടിത്തെറിച്ചു.

ലെനോവ വൈബ് കെ 4 നോട്ട് മോഡല്‍ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സാംസങ് പുറത്തിറക്കിയ പുതിയ മോഡല്‍ ഫോണായ സാംസങ് നോട്ട് 7 പൊട്ടി തെറിക്കുന്നതിനാല്‍ തിരിച്ചെടുത്തിരുന്നു. തുടര്‍ന്ന് മറ്റു കമ്പനികളുടെയും ഫോണുകള്‍ പൊട്ടി തെറിക്കുന്നത് ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.