ബംഗാളില്‍ സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍; നരബലിയെന്ന് സംശയം

single-img
18 October 2016

kolkata-police_650x400_71461092068

കൊല്‍ക്കത്ത: ബംഗാളില്‍ നരബലിയെന്നു സംശയം ജനിപ്പിച്ച് സ്ത്രീകളുടെ തലയില്ലാ മൃതദേഹങ്ങള്‍. 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കാണപ്പെട്ട ഉടലുകളിലെ സമാന അടയങ്ങളാണ് ഉള്ളതെന്ന് പോലീസ് കണ്ടെത്തല്‍. നരബലി ആകാന്‍ ഉള്ള സാധ്യതയുണ്ടെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച രാവിലെ തംലുക് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ നിന്ന് 18 വയസുതോന്നിക്കുന്ന യുവതിയുടെ ഉടല്‍ കണ്ടെത്തുകയായിരുന്നു. ശേഷം രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ 60 കിലോമീറ്റര്‍ അകലെയുള നന്ദിഗ്രാമില്‍ രണ്ടാമത്തെ ശവശരീരവും കണ്ടെത്തി. കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പൂക്കളും ചന്ദനത്തിരികളും കുങ്കുമവുമെല്ലാം ഇരുശരീരങ്ങളിലും കാണപ്പെട്ടിരുന്നു. 48 മണിക്കൂറിനു മുമ്പ് മരണം സംഭവിച്ചതായാണ് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ പറയുന്നത്. മൃതദേഹത്തിന്റെ തലകള്‍ കണ്ടെത്താനും ഒരേ സ്ഥലത്താണോ കൊലപാതകങ്ങള്‍ നടന്നതെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്.