തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അതിനെ എതിര്‍ക്കാനാവില്ല: പിണറായി വിജയന്‍

single-img
18 October 2016

stray-dogs
തിരുവനന്തപുരം: തെരുവുനായ്ക്കളെ ആരെങ്കിലും സംരക്ഷിക്കാന്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തെരുവുനായ്ക്കളെ കൊല്ലാനും പിടിക്കാനും പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ തെരുവുനായ്ക്കളെ പിടിച്ച് സംരക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കല്‍പ്പറ്റയില്‍ ബോബി ചെമ്മണ്ണൂര്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്നതിനെ കുറിച്ചുള്ള സി.കെ ശശീന്ദ്രന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി വിജയന്‍. പട്ടികളെ സൂക്ഷിക്കാന്‍ പലയിടത്തും സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചതുപോലെ ഫലപ്രദമായി പരിപാടി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവുനായ്ക്കളെ പിടികൂടി കല്‍പ്പറ്റയിലെ സ്വന്തം ഭൂമിയില്‍ വളര്‍ത്താന്‍ തീരുമാനിച്ച ബോബി ചെമ്മണ്ണൂരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.