ജില്ലാ മജിസ്‌ട്രേറ്റ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

single-img
9 October 2016

magistrate

കാണ്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രതിഭ ഗൗതത്തെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ക്യൂട്ട് ഹൗസിലെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൈഞെരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാകൂ.