ലക്‌നൗവില്‍ മായാവതിയുടെ റാലിക്കിടെ തിക്കുംതിരക്കും: രണ്ട് മരണം

single-img
9 October 2016

maywati-rally_650x400_81476001876

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും രണ്ട് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങള്‍.

നിരവധി കുട്ടികളെ കാണാതായിട്ടുണ്ടെന്നാണ് അറിയുന്നത്. ലക്‌നൗവിലെ വലിയ മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. റാലിക്കിടെ പെട്ടെന്ന് തിക്കുംതിരക്കും ഉണ്ടാകുകയും ആളുകള്‍ ഭയന്നോടുകയുമായിരുന്നു. ഇതിനിടെ നിലത്തുവീണ് ആള്‍ക്കൂട്ടത്തിന്റെ ചവിട്ടേറ്റാണ് മരണങ്ങളും പരിക്കുകളും ഉണ്ടായത്. സമ്മേളന സ്ഥലത്തെ സ്ഥിതിഗതികള്‍ ഇനിയും ശാന്തമായിട്ടില്ല.