ബന്ധു നിയമനം: പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

single-img
9 October 2016

pinarayi-vijayan-profile-jpg-image-975-568

ബന്ധു നിയമന വിവാദത്തില്‍ പ്രതികരണം പിന്നീട് അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ബന്ധുക്കളെ പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നിയമിച്ചതിനെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നാണ് പിണറായി നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം ബന്ധു നിയമനങ്ങളെ സംബന്ധിച്ച് കൂടുതല്‍ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും പേരുകള്‍ പുറത്തുവന്നതിന് ശേഷം പിണറായി പ്രതികരിച്ചിട്ടില്ല.