ആണവ വികിരണ ചോര്‍ച്ച: ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം അടച്ചു

single-img
9 October 2016

igi-airport_650x400_61461063476

ആണവ വികിരണ ചോര്‍ച്ചയുണ്ടായെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലിലെ കാര്‍ഗോ വിഭാഗം അടച്ചിട്ടു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം വിദഗ്ധമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ചോര്‍ന്നത് ആണവ വികിരണമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കൂവെന്നാണ് ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അധികതര്‍ അറിയിച്ചത്. ഇതിനായി വിദഗ്ധ സംഘം ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുള്ള സംഘവും സംഭവ സ്ഥലത്തെത്തി.

ചോര്‍ച്ചയുണ്ടായ പാക്കറ്റ് മറ്റുള്ളവയില്‍ നിന്നും വേര്‍പെടുത്തി ഈ വിഭാഗത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് വന്‍ ദുരന്തം ഒഴിവാക്കിയതായാണ് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.