” തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി ”;ഇത് ലാലേട്ടന്റെ ഹൃദയം തൊട്ട നന്ദിവാക്ക്

single-img
8 October 2016

14485099_1141256072596754_5520015761659919662_n

ആദ്യ ഷോയില്‍ തന്നെ തിയേറ്ററുകളില്‍ തരംഗം തീര്‍ത്താണ് പുലിയിറങ്ങിയത്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫി സിനിമയെന്ന പെരുമയാണ് പുലിമുരുകനിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. തീയറ്ററുകളെ പൂരപ്പറമ്പാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു.”വീണ്ടും നിങ്ങളെല്ലാവരും ചേര്‍ന്ന് മികച്ച ദിനം സമ്മാനിച്ചു. പുലിമുരുകനെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ അതിയായ സന്തോഷം തോന്നുന്നു. പുലിമുരുകന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെഹൃദയം നിറഞ്ഞ നന്ദി”. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ലാല്‍ അറിയിച്ചു.