തൃശൂരില്‍ ഇന്നോവ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞ് കയറി മൂന്ന് മരണം

single-img
8 October 2016

635493510521221548-ACCIDENT-logo

അമല ആശുപത്രിയ്ക്ക് സമീപം ഇന്നോവ കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞ് കയറി മൂന്ന് പേര്‍ മരിച്ചു. ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

പരപ്പൂര്‍ സ്വദേശികളായ അരവിന്ദാക്ഷന്‍, ഗംഗാധരന്‍, ഹംസ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ഒമ്പതു പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ബാസ് കാത്തിരിക്കുന്ന കേന്ദ്രമാണ് അമല ബസ് സ്റ്റോപ്പ്.സമാനമായ അപകടങ്ങള്‍ ഇതിന് മുന്‍പും അമലയുടെ സമീപ പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.