വമ്പൻ ഓഫറുമായി വീണ്ടും ജിയോ;ഐഫോണ്‍ വാങ്ങുന്നവർക്ക് ഒരു വര്‍ഷം സൗജന്യ ജിയോ ഡേറ്റാ സേവനവും കോളും

single-img
8 October 2016

iphone-jioന്യൂഡല്‍ഹി: ഇന്ത്യയില്‍ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. ആപ്പിളിന്റെ പുതിയ മോഡല്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് തുടങ്ങിയ ഐഫോണ്‍ സീരിസുകള്‍ വാങ്ങുന്നവര്‍ക്കാണ് പുതിയ ഓഫര്‍.

അണ്‍ലിമിറ്റഡ് കോള്‍, എസ്ടിഡി-നാഷണല്‍ റോമിങ് വോയ്സ്, അണ്‍ലിമിറ്റഡ് ടെക്സ്റ്റ്, 20 ജിബി 4ജി ഡേറ്റാ, 40 ജിബി വൈഫൈ ഡേറ്റാ, അണ്‍ലിമിറ്റഡ് നൈറ്റ് 4ജി ഡേറ്റാ, പ്രീമിയം ജിയോ ആപ്ലിക്കേഷനുകളിലേക്ക് അണ്‍ലിമിറ്റഡ് സബ്സ്‌ക്രിപ്ഷന്‍ എന്നിവ ഇപ്പോള്‍ ലഭിക്കുന്ന പ്രതിമാസ പ്ലാന്‍ 1499 രൂപയുടെതാണ്. തങ്ങളുടെ യൂസര്‍മാര്‍ക്ക് ഒരു വര്‍ഷം സൗജന്യ ടെലികോം/ഡേറ്റാ സേവനമാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചത്.

റിലയന്‍സ് റീട്ടെയില്‍ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിളിന്റെ അംഗീകൃത സ്റ്റോറില്‍ നിന്ന് വാങ്ങുന്നവര്‍ക്കാണ് ഇത്തരം ഓഫറുകള്‍ ലഭിക്കുന്നത്. നിലവില്‍ എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ വരെ ലഭിക്കും. ജനുവരി ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്കാണ് ഈ
ഓഫര്‍. നിലവില്‍ അവതരിപ്പിച്ചിരിക്കുന്ന മൂന്ന് മാസം സൗജന്യ ഓഫര്‍ കൂടി ചേരുമ്പോള്‍ ഇത് പതിനഞ്ച് മാസമാകും ചില്ലറ ഉപഭോക്താക്കള്‍ക്ക് 18,000 രൂപയുടെയും എന്റര്‍പ്രൈസസ് ഉപഭോക്താക്കള്‍ക്ക 25 % നിരക്കിലുമായിരിക്കും ജിയോയുടെ സേവനങ്ങള്‍ നല്‍കുന്നത്.

ഈ സൗജന്യ ഓഫറുകളില്‍ ഐഫോണ്‍ ഏതെങ്കിലും വിധത്തില്‍ ജിയോ നെറ്റ്‌വര്‍ക്ക് ലോക്ക് ചെയ്യില്ല. ഉപഭോക്താക്കള്‍ അവരുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍ മറ്റ് സേവന ദാതാക്കള്‍ ഉപയോഗിക്കാം