ഫെര്‍ഫ്യും മൊഡല്‍ മോണിക ഗുര്‍ഡെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

single-img
8 October 2016

monica1

ഗോവ : പ്രശസ്ത ഫെര്‍ഫ്യും മൊഡലും സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെയെ ഗോവയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ നഗ്‌നമായിരുന്നു മൃതദേഹം.

ഗോവയിലെ സങ്കോള്‍ഡ ഗ്രാമത്തിലാണ് 39കാരിയായ മോണിക താമസിച്ചുവന്നിരുന്നത്. വ്യഴാഴ്ച വേലക്കാരിയെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാച്ച്മാനും അയല്‍ക്കാരുംചേര്‍ന്ന് വാതില്‍തുറന്നു. വസ്ത്രങ്ങളൊന്നുമില്ലാതെ കൈയും കാലും കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ചനിലയിലാരുന്നു മോണിക്കയുടെ മൃതദേഹം. തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് അനുമാനിക്കുന്നു.

വീട് ബലം പ്രയോഗിച്ച് തുറന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ മോണിക്കയ്ക്ക് നേരത്തെ പരിചയം ഉള്ള ആളാവാം കൊലയാളിയെന്നും പൊലീസ് പറയുന്നു. വീട്ടില്‍ കവര്‍ച്ച നടന്നതായി സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു.