ആശുപത്രി വാസം നീളും, ജയലളിതയെ വകുപ്പില്ലാ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ സാധ്യത

single-img
8 October 2016
tamil-nadu-chief-minister-jayalalithaa_650x400_41464177079
 ജയലളിത അസുഖബാധിതയായി ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ മന്ത്രിസഭയില്‍ വകുപ്പുമാറ്റമുണ്ടാവാന്‍ സാധ്യത. ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിര്‍ത്തി, പ്രധാന വകുപ്പുകളുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട് ചീഫ് സെക്രട്ടറിയും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ജയലളിത ഇനിയും ഏറെക്കാലം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന ആവശ്യം പാര്‍ട്ടി വൃത്തങ്ങളില്‍ സജീവചര്‍ച്ചയായത്.
ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, ജയലളിതയുടെ വിശ്വസ്തനായ ഒ.പനീര്‍ശെല്‍വം, പൊതുമരാമത്ത് മന്ത്രി എടപ്പടി കെ. പളനിസാമി എന്നി മൂന്ന് പേരുകളാണ് പ്രധാനമായും എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നിലുള്ളത്.  ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിര്‍ത്തി, പ്രധാനവകുപ്പുകളുടെ ചുമതല മറ്റുള്ളവര്‍ക്ക് കൈമാറുകയാണുണ്ടാവുക.
ഇതിനിടെ, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചു. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കോണ്‍ഗ്രസിന്റെയും സോണിയാഗാന്ധിയുടെയും പിന്തുണ അറിയിക്കാനാണ് താന്‍ നേരിട്ട് വന്നതെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞു.