ദാദ്രിയില്‍ വയോധികനെ കൊലപ്പെടുത്തിയ പ്രതിയുടെ മരണം വീരചരമമാക്കി സംഘ്പരിവാര്‍;മൃതദേഹത്തില്‍ ത്രിവര്‍ണ പതാക; പ്രതിയ്ക്ക് ഒരുകോടി നൽകണമെന്ന് വിഎച്ച്പി.

single-img
7 October 2016

dadriവിവാദമായ ദാദ്രികൊലക്കേസ് പ്രതിയുടെ മരണം വീരചരമമാക്കി ഹിന്ദുത്വസംഘടനകൾ.ചിക്കങുനിയ ബാധിച്ചാണു ദാദ്രികൊലക്കേസ് പ്രതി മരിച്ചത്.ദാദ്രിയിൽ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാകിനെ അടിച്ച് കൊന്ന കേസിലെ പ്രതിയാണു രവി സിസോദിയ.

രക്തസാക്ഷി പരിവേഷത്തോടെയാണ്, രവി സിസോദിയയുടെ മൃതദ്ദേഹം അയാളുടെ ഗ്രാമത്തിലെത്തിച്ചത്. മൃതദ്ദേഹം ദേശീയപതാകയില്‍ പൊതിഞ്ഞിരുന്നു.കുപ്രസിദ്ധ വിദ്വേഷ പ്രാസംഗികയായ സ്വാധി പ്രാച്ചി ഉള്‍പ്പെടെ ആര്‍.എസ്.എസിന്‍െറയും ബജ്റംഗ്ദളിന്‍െറയും നിരവധി നേതാക്കള്‍ സ്ഥലത്തത്തെി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. രവിയുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് പ്രാച്ചി ആഹ്വാനം ചെയ്തു. മുസഫര്‍നഗര്‍ കലാപക്കേസിലെ കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ സംഗീത് സോമും എത്തുമെന്നറിയിച്ചിട്ടുണ്ട്.രവിയുടെ കുടുംബത്തിനു ഒരു കോടി നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതിനിടെ മരണപ്പെട്ട രവിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചു.