പുലിമുരുകനും തോപ്പില്‍ ജോപ്പനും തമ്മിലുള്ള മത്സരം തുടങ്ങി

single-img
7 October 2016
thoppiljoppanandpulimurugan-26-1474895039
ഇന്ന് കേരളത്തില്‍ സിനിമകള്‍ തമ്മിലും ആരാധകര്‍ തമ്മിലും മത്സരമാണ് നടക്കുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഓരേ ദിവസം റിലീസിനെത്തിയത് കാരണം. മെഗാസ്റ്റാറും സൂപ്പര്‍ താരവും തമ്മില്‍ ഏറ്റു മുട്ടുകയാണിന്ന്.
മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും,മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പനുമാണ് ഒരു ദിവസം റിലീസിനെത്തുന്നത്. രണ്ടും സിനിമകളും പ്രേഷകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലും പുറത്തുമായി 325 തിയോറ്ററുകളിലാണ് പുലി മുരുകന്‍ റിലീസ് ചെയ്യുന്നത്.
ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം ഇറങ്ങുന്നതിനാല്‍ പുലിമുരുകന്‍ റിലീസിനായിട്ടാണ് ആളുകള്‍ കൂടുതാലായും കാത്തിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ് ബുക്കിലും വാട്ട്‌സ് ആപ്പിലും നിറഞ്ഞു നില്‍ക്കുന്നത് പുലിമുരുകന്‍ റിലീസ് ആവുന്നതിനെ കുറിച്ചുള്ള ആകാംഷകളാണ്. അത് ട്രോളുകളായും മെസ്സേജുകളായിട്ടുമെക്കെയാണ്.
ഒരു പയ്യന്‍ പുലിമുരുകന്‍ റിലീസ് അറിയുന്നതിനു മുന്‍പു  FDFS  ടിക്കറ്റ് എടുത്തിരുന്നു . പ്രശ്‌നം എന്താണെന്നു വെച്ചാല്‍ അതിനു ശേഷം തന്റെ വിവാഹം നിശ്ചയിച്ചത് ഒക്ടോബര്‍ 7 നാണ്. നേരത്തെ നിശ്ചയിച്ചതിനാല്‍ ശ്രദ്ധിച്ചതുമില്ല. ആരെങ്കിലും ഫ്രീ ആണെങ്കില്‍  വന്നു വിവാഹം കഴിച്ചോളാന്‍ എന്നുള്ള തരത്തിലാണ് ട്രോളുകള്‍ നിറഞ്ഞത്. അതിനര്‍ത്ഥം വിവാഹം വരെ മാറ്റി വെച്ച് പുലി മുരുകനായി ആളുകള്‍ കാത്തിരിക്കുന്നു എന്നാണ്.