ഗപ്പി റീ റിലീസ് ചെയ്താല്‍ നിങ്ങള്‍ കാണുമോ? ടൊമിനോ തോമസ്സ്

single-img
6 October 2016

1475326876_guppy-release-august-5ഗപ്പി എന്ന സിനിമ റീ റിലീസ് ചെയ്താല്‍ കാണാന്‍ ആളുണ്ടാകുമോ? എന്ന് ടോവിനോ തോമസ് ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് താരത്തിന്റെ ചോദ്യം. തീയറ്ററുകളില്‍ ഈ സിനിമ വിജയം കാണാതെ പോയി.പക്ഷേ ഓണ്‍ലൈനില്‍ ഈ സിനിമ തരംഗം സൃഷ്ടിച്ചിരിക്കുകയാണു. . തീയറ്ററുകളില്‍ കാണാതെ പോയത് തെറ്റായിപ്പോയി എന്ന തരത്തില്‍ പോസ്റ്റുകളും കുറിപ്പുകളും ട്രോളുകളും നവമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഡിവിഡിയും റിലീസ് ചെയ്തിരുന്നു.
തീയറ്ററില്‍ ആസ്വദിക്കാന്‍ പോന്ന ക്വാളിറ്റിയില്‍ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകള്‍ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാന്‍ കാരണമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തില്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ പ്രേക്ഷകരാല്‍ തഴയപ്പെടാതിരിക്കട്ടെ എന്ന് നേരത്തെ ടോവിനോ തോമസ് പറഞ്ഞിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു ഗപ്പിയുടെ റിലീസ്. ജോണ്‍ പോള്‍ ജോര്‍ജ്ജ് ആണ് സിനിമയുടെ രചയിതാവും സംവിധായകനും. ടൊവിനോ തോമസ്, ചേതന്‍ലാല്‍, ശ്രീനിവാസന്‍, രോഹിണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.