കശ്മീരിലെ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം;മൂന്ന് ഭീകരരെയും വധിച്ചു

single-img
6 October 2016

langate_650x400_71475720719

ശ്രീനഗർ∙ വടക്കൻ കശ്മീരിലെ കുപ്‌വാരയിലെ ഹന്ദ്വാരയിലുള്ള ലാൻഗേറ്റ് സൈനിക ക്യാംപിനു നേർക്കു ഭീകരാക്രമണം. മൂന്നു ഭീകരർ കൊല്ലപ്പെട്ടു. 30 രാഷ്ട്രീയ റൈഫിൾസ് ക്യാംപിലേക്കു പുലർച്ചെ അഞ്ച് മണിയോടെയാണു ഭീകരർ വെടിയുതിർത്തത്. സൈന്യം ഉടൻ തിരിച്ചടിച്ചു. 20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നു.

പിന്നീട് ഇവര്‍ പിന്‍വാങ്ങി. ഇവര്‍ക്കായുള്ള തിരച്ചിലിനിടയിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. സമീപത്തെ ആപ്പിള്‍ തോട്ടത്തില്‍ വെച്ച് ഭീകരര്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്.

പാകിസ്താന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ തുറക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്.

രാവിലെ 9.30 ഓടെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യം അറിയിച്ചു.