”ആണുങ്ങളായാല്‍ സ്വന്തം കാലില്‍ നില്‍ക്കണം”: 43 വയസ്സുപ്രായമുള്ള ഹൃതിക്കിന് എന്തിനാണ് അച്ഛന്റെ പിന്തുണയെന്ന് കങ്കണ

single-img
4 October 2016

26hrithik-rakesh-kanganaതന്റെ മകനായ ഹൃതിക്കിനെതിരെ കങ്കണ നുണപ്രചരണം നടത്തുകയാണെന്നും ഹൃതിക് സത്യം വെളിപ്പെടുത്തിയാല്‍ അത് നിങ്ങളെ ഞെട്ടിക്കും എന്നുള്ള രാകേഷ് റോഷന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കങ്കണ.ആണുങ്ങളായാല്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും 43 വയസ്സുപ്രായമുള്ള ഹൃതിക്കിന് എന്തിനാണ് അച്ഛന്റെ പിന്തുണയെന്നും കങ്കണ ചോദിക്കുന്നു. ഇങ്ങനെയുള്ള ചെറിയ വിവാദങ്ങളില്‍ നിന്നും മകനെ രക്ഷിക്കാന്‍ അച്ഛന്‍ ഇറങ്ങിത്തിരിക്കുന്നതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്നും കങ്കണ പറഞ്ഞു.സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത്ത് നിര്‍ഭാഗ്യമാണെന്നാണ് കങ്കണയുടെ വാദം.

ചേതന്‍ ഭഗത്തിന്റെ പുതിയ നോവലായ വണ്‍ ഇന്ത്യന്‍ ഗേളിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കങ്കണയുടെ അഭിപ്രായപ്രകടനം
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ തന്നെ മുന്‍കാമുകനെന്ന് വിളിച്ച കങ്കണയ്‌ക്കെതിരെ ആദ്യം മാനനഷ്ട കേസ് കൊടടുത്തത് ഹൃതിക് ആണ്.
പിന്നീട് കങ്കണയും ഹൃതിക്കിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഇമെയിലിലൂടെ ഹൃതിക് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു താരത്തിന്റെ വാദം. എന്നാല്‍ ആ മെയില്‍ ഐ.ഡി താന്‍ തയ്യാറാക്കിയതല്ലെന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. ഇതോടെ ഈ സംഭവത്തിന്റെ പേരില്‍ ഇരുവരും വീണ്ടും വക്കീല്‍നോട്ടീസുകള്‍ അയയ്ക്കുകയും വലിയൊരു വിവാദമായി മാറുകയും ചെയ്തു.