ഫെയ്‌സ്ബുക്ക് വ്യാജന്‍മാർ ശാപമായിത്തീരുന്നു,വ്യാജന്‍മാരെ ഇല്ലാതാക്കണം:അജു വര്‍ഗീസ്

single-img
4 October 2016

aju-varghese-father

ഫെയ്‌സ്ബുക്കിലെ വ്യാജന്മാരെ ഇല്ലാതാക്കണമെന്ന് പ്രശസ്തസിനിമാതാരം അജുവര്‍ഗീസ്,സിനിമയിലെ ബന്ധങ്ങള്‍ തകര്‍ക്കുന്ന ഫെയ്‌സ്ബുക്ക് വ്യാജന്മാര്‍ സിനിമ, രാഷ്ട്രീയം, മതം തുടങ്ങിയ പല മേഖലകളിലും ശാപമായി തീരുന്നുവെന്നും അജു കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അജു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

അജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്‌ററ്

മലയാളം സിനിമയുടെ ഒരു നല്ല കാലം ആണ് ഇപ്പോള്‍, സിനിമ എന്ന വ്യവസായം കൂടുതല്‍ വിശ്വാസ്യത നേടിക്കൊണ്ട് ഇരിക്കുന്ന ഈ കാലത്ത് അതിനെ അട്ടിമറിക്കാന്‍, പരസ്പരം വ്യക്തി ബന്ധങ്ങള്‍ തകര്‍ക്കാന്‍ മാത്രം ഐഡന്റിറ്റി ഇല്ലാത്ത കുറെയേറെ പ്രൊഫൈല്‍സ് (FAKE) ഫേസ്ബുക്കില്‍ ഉണ്ട്. പൈറസി പോലെത്തന്നെ ഈ വ്യവസായത്തിന് ദോഷം വരുത്താന്‍ ഇവര്‍ക്ക് ഒരുപരിധി സാധിക്കുന്നു. സിനിമ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഇവരുടെ കയ്യില്‍, മറിച്ചു മതം, രാഷ്ട്രീയം, വര്‍ഗീയത, രാജ്യദ്രോഹം അങ്ങനെ പല മേഖലകളില്‍ ഇവര്‍ ഒരു ശാപം ആയി മാറുന്നു.

സൈബര്‍ സെല്ലിന്റെ ഹെല്‍പ്പില്‍ ഇതിനെ നല്ല രീതിയില്‍ നമ്മള്‍ ഒരുമിച്ചു നിന്നാല്‍ തടയാന്‍ പറ്റും. ഐഡന്റിറ്റി ഇല്ലാതെ എല്ലാ പ്രൊഫൈലിസും അവരുടെ പ്രവൃത്തികളും ഇവിടെ നോട്ടത്തില്‍ ആണ്. നിങ്ങള്‍ ഏതെങ്കിലും അങ്ങനത്തെ കണ്ടാല്‍ ദയവു ചെയ്തു നമ്മളെ അറിയിക്കുക. സമ്പൂര്‍ണ സാക്ഷരത നേടിയ നമ്മുടെ നാടിന്റെ മേല്‍വിലാസം ഇവര്‍ മൂലം കളങ്കപ്പെടുത്താതിരിക്കുക. സൈബര്‍ സെല്ലും ആയി നമ്മള്‍ സംസാരിച്ചു നടപടികള്‍ സ്വീകരിക്കുന്നതാണ്. യഥാര്‍ത്ഥ സിനിമ സ്‌നേഹികള്‍ക്കും, താല്പര്യം ഉള്ളവര്‍ക്കും കൂടെ നില്‍ക്കാം.